Flash News

6/recent/ticker-posts

എ .എം.എൽ.പി.സ്കൂൾ വെള്ളിയാംപുറം നൂറാംവാർഷികം ആഘോഷിച്ചു.

Views

നന്നമ്പ്ര : എ .എം . എൽ .പി സ്കൂൾ വെള്ളിയാംപുറം നൂറാം വാർഷികം 'ശതാരവം 2024' സമുചിതമായി ആഘോഷിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാൻ  ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻറ് അദ്ധ്യക്ഷ്യം വഹിച്ചു.പ്രധാന അധ്യാപിക മിനി മാത്യു സ്കൂളിൻ്റെ ഒരു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഒരുവർഷമായി വിവിധ പരിപാടികളോടെ നൂറാം വാർഷികഘോഷത്തിന് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി കൾ നടത്തി വിവിധ കലാപരിപാടികൾ, കരാട്ടെ പ്രദർശനങ്ങൾകൊണ്ട്  രണ്ട് ദിവസങ്ങളെ നാടിന്റെ ആഘോഷമാക്കി മാറ്റി.
പരിപാടിക്ക് സമാപനം കുറിച്ച് വൈകിട്ട് 6.30ന് തുടങ്ങിയ ട്രിച്ചൂർ മെലഡിക്ക ഗ്രൂപ്പ് നയിച്ച വമ്പിച്ച ഗാനമേള യോടെ ഒരു വർഷം നീണ്ടു നിന്ന ആഘോഷത്തിന് രാത്രി പത്തു മണിക്ക് തിരശ്ശീല വീണു.


Post a Comment

0 Comments