Flash News

6/recent/ticker-posts

കെ എസ് ആർ ടി സി ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

Views
കോഴിക്കോട്: സ്വകാര്യ ലോഡ്‌ജിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്‌ജിൽ മുറി എടുത്തത്. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട്ടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.


Post a Comment

0 Comments