Flash News

6/recent/ticker-posts

മൂന്നിയൂർ സ്വദേശി അബ്ദുൽ ഗഫൂറിന്മീഡിയാവൺ അവാർഡ്.

Views

മൂന്നിയൂർ: മീഡിയാ വൺ ചാനൽ ഏർപ്പെടുത്തിയ 2023 ലെ ബിസിനസ്സ് എക്സലൻസ് അവാർഡിന് മലപ്പുറം മൂന്നിയൂർ സ്വദേശി എം.പി. അബ്ദുൽ ഗഫൂർ അർഹനായി. എക്യുപ്മെന്റ് ആന്റ് മെഷിനറി വിഭാഗത്തിലാണ് ഗഫൂറിനെ അവാർഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന അൽ ഹാസ്മി ഇന്റർ നാഷണൽ കോർപ്പറേഷൻ സി.ഇ. ഒ. യാണ് അബ്ദുൽ ഗഫൂർ .

 രണ്ടുപതിറ്റാണ്ട് കാലം കൊണ്ട് അൽ ഹാസ്മി ഇന്റർനാഷണലിനെ അഭൂതപൂർവ്വമായ വളർച്ചയിലേക്ക് നയിക്കുകയും 2005ൽ ചെറുകിട ബേക്കറികളിലെ ഫുഡ് എക്വിപ്മെന്റുകളുടെ വിതരണത്തിലൂടെ ആരംഭിച്ച അൽ ഹാസ്മിയെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ബ്രാൻഡാക്കി വളർത്തിയെടുക്കുകയും ചെയ്തു. സൗദിയിലെ ശക്തമായ സാന്നിധ്യത്തിനൊപ്പം തന്നെ ഇറ്റലി, യു.എ.ഇ, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലും അൽ ഹാസ്മിക്ക് ചുവടുറപ്പിക്കാനായി.

  കൃത്യമായ ഗവേഷണം, വിഗദ്ധരായ ടെക്നീഷ്യൻസ്, നവീനമായ സാങ്കേതിക വിദ്യ, ഇറ്റലി, ജർമനി അടക്കമുള്ള രാജ്യങ്ങളിലെ വൻകിട ഫുഡ് എക്വിപ്മെന്റ് നിർമാതാക്കളുമായുള്ള ബന്ധം എന്നിവയിലൂടെ മറ്റാർക്കും നൽകാനാവാത്ത സേവനങ്ങൾ അൽ ഹാസ്മിയിലൂടെ പ്രദാനം ചെയ്തു.സ്ട്രീറ്റ് ഫുഡ് സ്ഥാപനങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും വൻകിട ബേക്കറികളും  അൽ ഹാസ്മിയെ ആശ്രയിക്കുന്നു. ഫുഡ് എക്വിപ്മെന്റ് സജ്ജീകരിക്കുന്നതോടൊപ്പം തന്നെ ബേക്കറി&റസ്റ്ററൻറ്റ് മേഖലയിൽ ബിസിനസ് സ്വപ്നം കാണുന്നവർക്ക് അതിനാവശ്യമായ എല്ലാ കൺസൽട്ടിങ് സർവീസുകളും അൽ ഹാസ്മിയിലൂടെ നൽകി വരുന്നു.
അവരുടെ സ്വപ്നത്തെ  ഒരു യാഥാർഥ്യമാക്കി മാറ്റുന്നു.   റെഫ്രിജറേഷൻ , നെറ്റ് വർക്കിംഗ്,ബേക്കറി പ്രൊഡക്ഷൻ , ഫ്രോസൺ ഫുഡ് പ്രൊസസ്സിംഗ്, എഫ്. എം.സി.ജി. ഡിസ്ട്രിബ്യൂഷൺ, ജനറൽ ട്രേഡിംഗ്  അടക്കമുള്ള വൈവിധ്യമായ മേഖലകളിലും അൽ ഹാസ്മി ഇന്റർ നാഷണൽ ശ്രദ്ധേയമായ മുദ്രപതിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അബ്ദുൽ ഗഫൂറിനെ അവാർഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മൂന്നിയൂർ ആലിൻചുവട് സ്വദേശിയായ അബ്ദുൽ ഗഫൂർ ജിദ്ധയിൽ കെ.എം. സി. സി, ദാറുൽ ഹുദാ യൂണിവേഴ്സിറ്റി എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നുണ്ട്.

അഷ്റഫ് കളത്തി ങ്ങൽ പാറ


Post a Comment

0 Comments