Flash News

6/recent/ticker-posts

സപ്ലൈകോയിലെ ദൃശ്യങ്ങൾ പകർത്തും; ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

Views
സപ്ലൈകോ വിൽപ്പന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ ആരെയും അനുവദിക്കരുതെന്ന് സർക്കുലർ ഇറക്കിയ ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. സപ്ലൈകോയിൽ വരുകയും ചെയ്യും ദൃശ്യങ്ങൾ അറിയിക്കുകയും ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. ദൃശ്യങ്ങൾ എടുക്കും. സപ്ലൈകോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും. പാക്കലാം, എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. 

മാധ്യമങ്ങൾ അടക്കം ആരെയും മുൻകൂർ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നാണ് സർക്കുലറിലുള്ളത്. നിർദേശങ്ങൾ നടപ്പാക്കുന്നതിന് റീജ്യണൽ മാനേജർമാർക്കും ഡിപ്പോ, ഔട്ട്‌ലെറ്റ് മാനേജർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.


Post a Comment

0 Comments