Flash News

6/recent/ticker-posts

കണ്ണന്തളി മൂച്ചിക്കൽ അറബി തങ്ങൾ മഖാം നേർച്ചക്ക് നാളെ തുടക്കം

Views

താനൂർ: ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി യമനിലെ ഹളർമൗത്തിൽ നിന്നും കേരളക്കരയിലെത്തിയ സയ്യിദ് അബ്ദുള്ള ഇബ്‌നി അലി മഹ്‌ദലിയ്യ് എന്ന അറബി തങ്ങൾ, പേരമക്കളായ മുഹമ്മദ് ഹാഷിം ജീലാനി ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് ഹനീഫ് ജീലാനി കുഞ്ഞിക്കോയ തങ്ങൾ,  ശരീഫ ബീവി എന്നിവർ അന്ത്യവിശ്രമം കൊള്ളുന്ന മൂച്ചിക്കൽ മഖാം നേർച്ചക്ക് നാളെ (ഞായർ) തുടക്കമാകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 4:30ന് നടക്കുന്ന സമൂഹ സിയാറത്തിന് കേന്ദ്ര മുശാവറ അംഗം താനാളൂർ അബ്ദു മുസ്‌ലിയാർ നേതൃത്വം നൽകും. നേർച്ചയുടെ പ്രാരംഭം കുറിച്ചുകൊണ്ട് വൈകുന്നേരം 5 മണിക്ക് സയ്യിദ് ഹസനുൽ അഹ്‌ദൽ കാസർഗോഡ് കൊടി ഉയർത്തും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആദർശ പ്രഭാഷണം അലവി സഖാഫി കൊളത്തൂർ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 5 തിങ്കൾ വൈകുന്നേരം 6.30ന് നടക്കുന്ന അനുസ്‌മരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും 
ഫെബ്രുവരി 7 ബുധൻ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം സമസ്‌ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. 
നൂറ്റാണ്ടുകളായി മഖാമിൽ നടന്ന് വരുന്ന നേർച്ച കഞ്ഞി വിതരണം ഫെബ്രുവരി 6,7 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 12 വരെ മഖാം പരിസരത്ത് വെച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സ്വാഗതസംഘം ചെയർമാൻ ബാവ ഹാജി തെയ്യാല, യൂനസ് സഖാഫി നന്നമ്പ്ര , കെ. എം.ബഷീർ ഹാജി പനങ്ങാട്ടൂർ,  സൈതലവി ചെറിയേരി  തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments