Flash News

6/recent/ticker-posts

അക്ബറിനൊപ്പം സീതയെ പാര്‍പ്പിക്കരുത്, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വിശ്വഹിന്ദു പരിഷത്ത്

Views

കൊൽക്കത്ത - മൃഗശാലയിലെ സിംഹങ്ങളുടെ പേരിലും വിശ്വഹിന്ദു പരിഷത്തിൻ്റെ വിദേഷ പ്രചാരണം. ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന രണ്ട് സിംഹങ്ങളിൽ ഒന്നിന് സീത എന്ന് പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. അക്സർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഫെബ്രുവരി 12നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. സിംഹങ്ങളിൽ ഒന്നിന് 'അക്റ്റർ' എന്നും മറ്റേതിന് 'സീത' എന്നും പേരിട്ടു. അക്സറിന് ഏഴുവയസും സീതയ്ക്ക് ആറുവയസുമാണ്. എന്നാൽ ഇപ്പോൾ അക്സറിൻ്റെ കൂട്ടുകാരി സീതയാകുന്നതിന്റെ പേരിൽ ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. അക്സർ ഒരു മുഗൾ ചക്രവർത്തിയുടെ പേരാണ്, സീത ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ്. ഹിന്ദു ദേവതയായി ആരാധിക്കപ്പെടുന്നുന്നുണ്ടെന്നും ഹിന്ദു സംഘടനകൾ വ്യക്തമാക്കി.



Post a Comment

0 Comments