Flash News

6/recent/ticker-posts

ഡോ:അമ്പാടിയുടെ നിര്യാണം തിരൂരങ്ങാടിക്ക് നൊമ്പരമായി.

Views

തിരൂരങ്ങാടി:കക്കാട് സ്വദേശിയും പ്രമുഖ ഡോക്ടറും കോഴിക്കോട് സെൻ്റർ ഫോർ സർജറി ഉടമയുമായ അമ്പാടി അബ്ദുറഹിമാന്റെ നിര്യാണം തിരൂരങ്ങാടിക്ക് നൊമ്പരമായി. കക്കാട് മഹല്ല് മുൻ പ്രസിഡൻ്റ് മർഹൂം അമ്പാടിപോക്കരുട്ടി ഹാജിയുടെ മകനാണ്.ജിദ്ദയിലെ അൽ അബീർ ആസ്പത്രി സ്ഥാപക സർജനാണ്. കക്കാട് - ജിദ്ദ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറാണ്, 
തിരുരങ്ങാടി പി, എസ്, എം, ഒ കോളജ് പൂർവവിദ്യർത്ഥി സംഘടന ഭാരവാഹിയായിരുന്നു.
തിരുരങ്ങാടി എം, കെ ഹാജി ആസ്പത്രി, കിഴിശ്ശേരി അൽ അബീർ ആസ്പത്രി, ചെമ്മാട് ലൈലാസ്, കോട്ടക്കൽ നേ ഹ,  വേങ്ങര നഴ്സിംഗ് ഹോം തുടങ്ങിയ ആസ്പത്രികളിൽ സേവനം ചെയ്തു വരികയായിരുന്നു, കലാ-സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു, കക്കാട് കളത്തിൽ തൊടുവിൽ അങ്കൺവാടിക്ക് ഡോക്ടർ സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായിരുന്നു
 ഭാര്യ ഹസീന മക്കൾ ഡോ.റൂഹി, സഹ് ല, ലുഖ്മാൻ, അസ്മ, മരുമക്കൾ: ഡോ: അനീസ്, ഡോ, സലീം, സഹോദരങ്ങൾ, ഡോ: അബ്ദുൽ അസീസ്, അബ്ദുലത്തീഫ്, സലീം, ഖദീജ, ആയിശ, ഹലീമ, മയ്യിത്ത് തിരുരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെച്ചു.മയ്യിത്ത് ഖബറടക്കം ഇന്ന് ശനി വൈകു:5.30ന് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments