Flash News

6/recent/ticker-posts

ബാബരി ഭൂമിയിലെ ക്ഷേത്ര നിര്‍മാണം: സാദിഖലി തങ്ങളുടെ നിലപാട് അപഹാസ്യം: എസ്ഡിപിഐ

Views

തിരുവനന്തപുരം: ബാബരി ഭുമിയിലെ ക്ഷേത്ര നിർമാണത്തെ സംബന്ധിച്ച സാദിഖലി തങ്ങളുടെ നിലപാട് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. 421 വർഷം ആരാധന നടത്തിയ ബാബരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്ന് സുപ്രിംകോടതി തന്നെ കണ്ടെത്തിയതിന് ശേഷമാണ് സംഘപരിവാർ താൽപര്യത്തിനനുസരിച്ച് ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്തത്. അനധികൃതമായ നിർമാണമാണെന്നും മതനിരപേക്ഷ താൽപര്യങ്ങളെ ഹനിക്കുന്ന താൽപര്യങ്ങളാണ് ഇതെന്നും ഇന്ത്യയുടെ മതനിരപേക്ഷ സംവിധാനം ഒന്നടങ്കം ഒറ്റ സ്വരത്തിൽ പറഞ്ഞ കാര്യമാണ്. അത്തരമൊരു ദുഷ്കൃത്യത്തെയാണ് മതവിശ്വാസത്തിന്റെയും മതേതരത്വത്തിന്റെയും ഒരു സ്വാഭാവിക സംഗതിയായി അംഗീകരിക്കണമെന്ന നിലയിൽ പാണക്കാട് സാദിഖലി തങ്ങൾ പ്രസ്താവിച്ചിരിക്കുന്നത്.

ക്ഷേത്ര നിർമാണം ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിൻ്റെ താൽപര്യമാണെന്നും അത് മതേതരത്വത്തെ ശക്തിപ്പെടുത്തും എന്നുമുള്ള തങ്ങളുടെ പരാമർശത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ മാത്രമാണ്. പലപ്പോഴും സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള സാദിഖലി തങ്ങൾ മുസ് ലിം ലീഗിൻ്റെ സംസ്ഥാന അധ്യക്ഷനായതിൻ്റെ ശേഷം അത് കൂടുതൽ പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്.



Post a Comment

0 Comments