Flash News

6/recent/ticker-posts

അങ്ങാടിപ്പുറം ക്ഷേത്രത്തിൽ യുവാവിന്റെ പരാക്രമം, തിരുവാഭരണം എടുത്തെറിഞ്ഞു, പിടിയിലായത് രാജേഷ്;മാനസിക അസ്വാസ്ഥ്യങ്ങൾ ഉള്ളയാളാണെന്ന് പോലീസ്

Views
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി യുവാവ്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയത്തായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്കാണ് ഇയാൾ അതിക്രമിച്ച് കയറിയത്. ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന അമൂല്യമായ ആഭരണങ്ങൾ തകർക്കാൻ ശ്രമിക്കുകയും ,വിളക്കിലെ എണ്ണ ദേഹത്തുപുരട്ടുകയും ചെയ്തു.  ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അങ്ങാടിപ്പുറം സ്വദേശിയായ രാജേഷ് എന്നയാളാണ് ഇയാളെന്നും,മുൻപും സമാന രീതിയിലുള്ള ആക്രമണങ്ങൾ ഇയാൾ നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. മാനസിക അസ്വാസ്ഥ്യങ്ങൾ കാണിച്ചിരുന്ന ഇയാൾ കഴിഞ്ഞ വർഷം ജൂബിലി ജംങ്ങ്ഷനിൽ സഞ്ചരിക്കുന്ന ബസിനു മുമ്പിലേക്ക് ചാടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അന്ന് ഇയാൾ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.


Post a Comment

0 Comments