Flash News

6/recent/ticker-posts

പാണക്കാട് ഭാഗത്തെ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ജലം ശുദ്ധീകരിക്കാത്തത് സംബന്ധിച്ച് നവ കേരള സദസ്സിൽ പരാതി നൽകിയിട്ടും പരിഹാരമായില്ല.

Views

പാണക്കാട് : മലപ്പുറം മുനിസിപ്പാലിറ്റിയിൽ പാണക്കാട് പട്ടർകടവ് പ്രദേശത്ത് ജനങ്ങൾക്ക് വാട്ടർ അതോറിറ്റി പുഴയിൽ നിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്ത് ഫിൽറ്റർ ചെയ്യാതെ നേരിട്ട് വിതരണം ചെയ്യുകയാണ്.
ഇത് മൂലം പൈപ്പുകളിൽ കൂടി ചെളി കലർന്ന വെള്ളമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്, നേരിട്ട് അടിച്ച് വിതരണം ചെയ്യുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്, ഈ വെള്ളം കുടിക്കാനോ മറ്റു വീട്ടാവശ്യങ്ങക്ക് ഉപയോഗിക്കാനോ കഴിയുന്നില്ല.
                    
ഇത് സംബന്ധിച്ച് പാണക്കാട് പൗരസമിതി മലപ്പുറം മണ്ഡലം MLA ശ്രീ ഉബൈദുള്ളക്കും, ജില്ലാ കളക്ടർ, മലപ്പുറം വാട്ടർ അതോറിറ്റി, മലപ്പുറം മുൻസിപ്പൽ ചെയർമാൻ അവർകൾക്കും പരാതി നൽകിയിരുന്നു.

അടുത്തിടെ നടന്ന നവകേരള സദസ്സ് വഴി ബഹു: മുഖ്യമന്ത്രി അവർകൾക്കും പരാതി നൽകിയിരുന്നു.
(MPM 0 400603) പരാതി ബോധിപ്പിച്ചതിന്റെ രണ്ടാം ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും(MPM 0400603) നമ്പർ പരാതി എക്സി: എഞ്ചിനീയർ വാട്ടർ അതോറിറ്റി മലപ്പുറത്തിന്(NKSKER) കൈമാറിയിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു. എക്സി: എഞ്ചിനിയർ വാട്ടർ അതോറിറ്റി മലപ്പുറം ഓഫീസിൽ നിന്ന് നവകേരള സദസ്സിൽ പാണക്കാട് പൗരസമിതി സമർപ്പിച്ച പരാതി പരിരോധിച്ച് തീർപ്പാക്കിയിട്ടുണ്ട് എന്ന മറുപടി കിട്ടിയിട്ടുണ്ട്.
              
എന്നാൽ ഇന്നുവരെ (24-02-2024) മേൽ വിഷയത്തിൽ വെള്ളം ശുദ്ധീകരിക്കുന്ന തിനുള്ള ഫിൽറ്ററോ മറ്റു നടപടികൾ ഒന്നും മലപ്പുറം ജല അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.



Post a Comment

0 Comments