Flash News

6/recent/ticker-posts

പൊന്നാനിയിലെ എല്‍.ഡി.എഫ് സ്വതന്ത്രന് പാര്‍ട്ടി ചിഹ്നം... സി.പി.ഐക്ക് അതൃപ്തി

Views
പൊന്നാനി - ഇടതുമുന്നണിയിൽ സീറ്റ് 'പിടിച്ചെടുത്ത' അന്നുമുതൽ സി.പി.എമ്മിന്റെ പരീക്ഷണശാലയാണ് പൊന്നാനി.

പൊതുസ്വതന്ത്രരെ കളത്തിലിറക്കി മണ്ഡലം
പിടിക്കാനായിരുന്നു ശ്രമം. മൂന്ന് ലോക്സഭാ
തിരഞ്ഞെടുപ്പുകളിൽ പയറ്റിയ ആ പരീക്ഷണം
ഇതുവരെ ജയം കണ്ടിട്ടില്ല. 

ഇക്കുറിയും സ്വതന്ത്ര പരീക്ഷണം തുടരാനാണ്
സി.പി.എം ആദ്യം തീരുമാനിച്ചതെങ്കിലും
ഔദ്യോഗിക ചിഹ്നം വേണമെന്ന് പ്രവർത്തകർക്കിടയിൽ ആവശ്യം ഉയർന്നതോടെ നേതൃത്വം വഴങ്ങുകയായിരുന്നു.

 കാലങ്ങളായി സി.പി.ഐ മത്സരിച്ചുവന്ന പൊന്നാനി, സ്വതന്ത്രരെ ഇറക്കി പിടിക്കാമെന്ന പ്രതീക്ഷയിൽ 2009ലാണ് സി.പി.എം ഏറ്റെടുത്തത്. പിന്നീട് മൂന്നു തിരഞ്ഞെടുപ്പുകളിലും മത്സരിപ്പിച്ചത് സ്വതന്ത്രരെ. സ്വതന്ത്ര ചിഹ്നത്തിൽ മുന്നണി വോട്ടുകൾക്കൊപ്പം പരമാവധി പൊതു വോട്ടുകൾ എന്നതായിരുന്നു തന്ത്രം. മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പരമ്പരാഗത തന്ത്രം പൊളിച്ചെഴുതി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിലാണ് സി.പി.ഐ യിലെ ഒരു വിഭാഗത്തിന് എതിർപ്പുള്ളത്. കൂടാതെ സി.പി.ഐ കൈവശം വെച്ചിരുന്ന സീറ്റ് സി.പി.എം ഏറ്റെടുത്തതിലുള്ള അതൃപ്തിയും സി.പി ഐക്കകത്തുണ്ട്.



Post a Comment

0 Comments