Flash News

6/recent/ticker-posts

ഹജ്ജ് വിമാനക്കൂലി ഇനിയും കുറയാന്‍ സാധ്യത ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫെെസി

Views
കോഴിക്കോട് : കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് ഇനിയും തുക കുറയ്ക്കാന്‍ സാധ്യതയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. ഹജ്ജ് കമ്മിറ്റിയും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് 40,000 രൂപ കുറച്ചിട്ടുണ്ട്. ഇനിയും ഇടപെടുമ്പോള്‍ കുറയാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ആവശ്യം പരിഗണിച്ചിട്ടുണ്ടോ എന്നറിയുന്നത് റമസാനിന് ശേഷം ഹജ്ജിന്റെ മൂന്നാം ഗഡു അടയ്ക്കാനുള്ള അറിയിപ്പ് വരുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ഗഡു അടയ്ക്കുമ്പോള്‍ മാത്രമേ ഹജ്ജിന് മൊത്തം എത്ര തുക ചെലവാകുമെന്ന് അറിയുകയുള്ളൂ. കഴിഞ്ഞ എല്ലാ വര്‍ഷവും ഇതേ രീതിയിലാണ്. ടിക്കറ്റ്, താമസം, ഭക്ഷണം, മുതവ്വിഫ് സര്‍വീസ് എന്നിവക്ക് എത്ര തുകയെന്ന് നേരത്തേ പറയാറില്ല. തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരെല്ലാം ഇത്തവണയും ആദ്യ ഗഡു ഒരേ തുകയാണ് അടച്ചതെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments