Flash News

6/recent/ticker-posts

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ നിന്ന് യുവാക്കൾ തെറിച്ച് വീണത് ടോറസ് ലോറിയുടെ മുന്നിലേക്ക് രണ്ട് പേർക്ക് ദാരണാന്ത്യം.

Views ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ മേലുകാവ് കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ രണ്ട് പേർ മരിച്ചു. തൊടുപുഴ മലങ്കര സ്വദേശികളായ പിടിക്കലത്ത് പി.ജെ. അജിത് (20), മണ്ണൂപറമ്പിൽ എം.എസ്. ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. കാറുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും വീണ യുവാക്കൾ ടോറസ് ലോറിയിടിച്ചാണ് മരിച്ചത്. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിച്ചത്. ടോറസ് ലോറി മറികടന്നെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാക്കൾ ടോറസ് ലോറിയുടെ മുന്നിലേക്ക് വീണു. പരിക്കേറ്റ ഇരുവരെയും നാട്ടുകാരും മേലുകാവു പോലീസും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

✍️റിപ്പോർട്ടർ: അസ്‌ലം സിവി പടിക്കൽ


Post a Comment

0 Comments