Flash News

6/recent/ticker-posts

എറണാകുളത്ത് മുസ്‌ലിം ലീഗ് പിളര്‍പ്പിലേക്ക്; ഞായറാഴ്ച വിമത കണ്‍വന്‍ഷന്‍

Views കൊച്ചി | എറണാകുളം ജില്ലയില്‍ മുസ്‌ലിം ലീഗ് പിളര്‍പ്പിലേക്ക്. ഞായറാഴ്ച ആലുവയില്‍ കണ്‍വന്‍ഷന്‍ നടത്തുമെന്നു വിമതര്‍ പ്രഖ്യാപിച്ചു. വിഭാഗീയത രൂക്ഷമായിരിക്കെ ജില്ലാ പ്രസിഡന്റായിരുന്ന ഹംസ പാറക്കാട്ടിനെ പുറത്താക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും രംഗത്തെത്തി. 

ജില്ലാ കൗണ്‍സിലിലെ ഭൂരിപക്ഷം നോക്കാതെ ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തതിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. കോടതിവിധി വരാനിരിക്കുകയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഹംസ പാറക്കാട്ടിനെ സംസ്ഥാന നേതൃത്വം തിരക്കിട്ട് പുറത്താക്കിയത്. 

ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീര്‍ ഗ്രൂപ്പുകള്‍ പോരടിക്കുന്ന എറണാകുളം ജില്ലയില്‍ അഹമ്മദ് കബീര്‍ ഗ്രൂപ്പിനാണ് ഭൂരിപക്ഷം. എന്നാല്‍ ഈ ഭൂരിപക്ഷം മാനിക്കാതെ ഇബ്രാഹിം കുഞ്ഞ് ഗ്രൂപ്പിന് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. 

ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന പേരിലായിരുന്നു ഹംസ പാറക്കാട്ടിനെതിരെ നടപടി. സംസ്ഥാന നേതൃത്വത്തിന്റെ ഈ നടപടിക്കെതിരെ ഒരു വിഭാഗം വിമത യോഗം ചേര്‍ന്നിരുന്നു. ഞായറാഴ്ച വിമത കണ്‍വെന്‍ഷന്‍ നടത്താനും ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, എസ് ടി യു നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ലോകസഭാ തിരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ എറണാകുളത്ത് ലീഗ് പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. 


Post a Comment

0 Comments