Flash News

6/recent/ticker-posts

കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ശ്രമം ഉടന്‍; മുത്തങ്ങയിലേക്ക് കൊണ്ടുപോകും:മന്ത്രി

Views

വയനാട്: മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യം ഉടനെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ആനയെ മയക്കുവെടിവച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ തീരുമാനം പിന്നീടെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. മയക്കു വെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ലഭിച്ചിരുന്നുവെങ്കിലും വെളിച്ചക്കുറവ് മൂലം ദൗത്യം നീട്ടിവെക്കുകയായിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ്  മൂന്ന് മണിക്ക് അൽഫോൻസാ ദേവാലയത്തിൽ നടക്കും.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രി വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മാനന്തവാടിയില്‍ ആനയെത്തിയ വിവരം അറിയാന്‍ വൈകിയത് റേഡിയോ കോളര്‍ വഴി ലഭ്യമായ വിവരം കര്‍ണാടക കൈമാറിയതിലെ പിഴവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണം കര്‍ണാടക നിഷേധിച്ചു. പോപ്പുലർ ന്യൂസിന് വേണ്ടി റിപ്പോർട്ട് നൽകിയത് അസ്‌ലം സിവി പടിക്കൽ.


Post a Comment

0 Comments