Flash News

6/recent/ticker-posts

മൂന്നാം സീറ്റ് സംബന്ധിച്ച കോൺ​ഗ്രസ്- ലീ​ഗ് ചർച്ച സമാപിച്ചു; തീരുമാനം ചൊവ്വാഴ്ചയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Views ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യമുയർത്തിയ മുസ് ലിം ലീ​ഗുമായി കോൺ​ഗ്രസ് നേതൃത്വം ആലുവയിലെ ​ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ച സമാപിച്ചു. കോ​ൺ­​ഗ്ര­​സു­​മാ­​യി ന­​ട​ന്ന­​ത് തൃ­​പ്­​തി­​ക­​ര​മാ­​യ ച​ർ­​ച്ച­​യെന്നും ചൊവ്വാഴ്ച പാർട്ടി യോ​ഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നും മുസ്‌ലിം ലീ­​ഗ് ദേ​ശീ­​യ ജ­​ന­​റ​ൽ സെ­​ക്ര​ട്ട­​റി പി കെ കു­​ഞ്ഞാ­​ലി­​ക്കു­​ട്ടി അറിയിച്ചു.

പ്ര­​ശ്‌­​നം സൗ​ഹൃ­​ദ­​പ­​ര­​മാ­​യി തീ​ർ­​ക്കു­​മെ­​ന്നായിരുന്നു കെ­​പി­​സി­​സി പ്ര­​സി​ഡ​ൻറ് കെ സു­​ധാ­​ക­​ര​ൻ ച​ർ­​ച്ച­​യ്­​ക്ക് മു­​മ്പ് പ്രതികരിച്ചത്. എ­​ന്നാ​ൽ മൂ​ന്നാം സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തി​ൽ ലീഗ് ഉ​റ​ച്ച് നി​ൽ​ക്കു​ന്നുവെന്ന് ഇ ​ടി ​മു​ഹ​മ്മ​ദ് ബ­​ഷീ​ർ എം​പി മാധ്യമങ്ങളോടു പറയുകയുണ്ടായി.

പി കെ ​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ ​പി എ മ​ജീ​ദ്, പി എം ​എ സ​ലാം, ഇ ​ടി ​മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി­​വ­​രാ­​ണ് ലീ​ഗി​ൻറെ ഭാ​ഗ​ത്തു​നി​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കെ സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സ​തീ​ശ​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം എം ഹ​സ​ൻ എ­​ന്നി­​വ​ർ കോ​ൺ­​ഗ്ര­​സി​ൻറെ ഭാ­​ഗ­​ത്തു­​നി­​ന്ന് ച​ർ­​ച്ച­​യി​ൽ പ­​ങ്കെ­​ടു­​ത്തു.


Post a Comment

0 Comments