Flash News

6/recent/ticker-posts

അബൂ ഹനീഫൽ ഫൈസിക്ക് ആദരം; മഹാ സമ്മേളനം ഇന്ന് തെന്നലയിൽ

Views
തിരൂരങ്ങാടി | സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും എസ് ജെ എം സംസ്ഥാന സെക്രട്ട റിയുമായ അബു ഹനീഫൽ ഫൈസിയെ ജന്മനാട് ആദരി ക്കുന്നു. ആദരവ് സമ്മേളനം ഇന്ന് വൈകിട്ട് തെന്നല വെസ്റ്റ് ബസാറിൽ നടക്കും.

സ്വന്തം മഹല്ലിൻ്റെ പ്രസിഡൻ്റ്റ് പദവി മുതൽ സുന്നി സംഘടനകളുടെ സംസ്ഥാന സാരഥ്യം വരെ വഹിക്കുന്ന അബൂ ഹനീഫൽ ഫൈസി സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമാണ്.

അരനൂറ്റാണ്ടിന്റെ പ്രവർത്തന മികവിനെ മുൻനിർ ത്തിയാണ് തെന്നല പൗരാവലി യുടെ ആദരം.
ഇന്ന് വൈകിട്ട് നാലിന് കുണ്ടൂർ മഖാമിൽ നിന്നും പൂക്കിപ്പറമ്പ് വഴി തെന്നല വെസ്റ്റ് ബസാറിലേക്ക് ദഫ് സംഘങ്ങ ളുടെയും ഇശൽ മേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ അബൂ ഹനീഫൽ ഫൈസിയെ ആന യിക്കും. വൈകിട്ട് ആറിന് സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലി യാർ തെന്നല ഫൈസിയെ ആദരിക്കും. സമസ്‌ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷ തയിൽ മന്ത്രി വി അബ്ദു‌ർറ ഹ്മാൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ വിശിഷ്‌ടാതിഥിയാവും
 പരിപാടിയിൽ 

കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ,
സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിതങ്ങൾ, താനാളൂർ അബ്ദു മുസ്‌ലിയാർ,
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ,
അലവി സഖാഫി കൊളത്തൂർ |
പൊന്മള മുഹ്‌യിദ്ധീൻ കുട്ടി ബാഖവി,
സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി,
അബ്ദു റഹ്‌മാൻ സഖാഫി ഊരകം,
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദു റഹ്‌മാൻ രണ്ടത്താണി, സഖാവ് ഇ ജയൻ, വി എസ് ജോയ്, നിയാസ് പുളിക്കലകത്ത് ഇബ്രാഹീം തിരുരങ്ങാടി, തുടങ്ങിയ പണ്ഡിതർ, സയ്യിദൻമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സംബന്ധിക്കും



Post a Comment

0 Comments