Flash News

6/recent/ticker-posts

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ നേതാവും

Views


പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രം പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് ആണ് അറസ്റ്റിലായത്. റാന്നി ഡിവൈഎസ്പി ഓഫിസിലെത്തിയാണ് ജോയല്‍ കീഴടങ്ങിയത്.

18 പ്രതികളാണ് കേസിലുള്ളത്. കേസില്‍ കെഎസ്ഇബി ജീവനക്കാരനായ മുഹമ്മദ് റാഫി, സജാദ് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാളും പിടിയിലായിരുന്നു. റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്യുകയാണ്. അതേസമയം ജോയല്‍ തോമസിനെ രണ്ടാഴ്ച മുന്‍പ് പദവിയില്‍ നിന്നു നീക്കിയിരുന്നുവെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

20022 ജൂണിലായിരുന്നു പ്രതികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ട പ്രതികള്‍ പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ പോവാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.



Post a Comment

0 Comments