Flash News

6/recent/ticker-posts

പുരാതന ക്ഷേത്രം തകർത്ത് പള്ളി നിർമിക്കുന്നുവെന്ന വ്യാജ ആരോപണം;പൊന്നാനി യിൽ പള്ളിനിർമാണം നിർത്തിവയ്ക്കാൻ ഉത്തരവ്

Views

പൊന്നാനി : പൊന്നാനി കാഞ്ഞിരമുക്കിൽ ക്ഷേത്രം തകർത്ത് പള്ളി നിർമിക്കുന്നുവെന്ന സംഘപരിവാർ വ്യാജ ആരോപണം ഏറ്റുപിടിച്ച് പള്ളിനിർമാണം നിർത്തിവ യ്ക്കാൻ ജില്ലാ ഭരണകുടത്തിന്റെ ഉത്തരവ്. പുരാതന ശിവക്ഷേത്രം തകർത്താണ് പള്ളിനിർ മിക്കുന്നതെന്ന് കാണിച്ച് സം ഘ്‌പരിവാർ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ച തോടെയാണ് നിർമാണപ്ര വർത്തനങ്ങൾ തൽക്കാലിക മായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.
  മഊനത്തുൽ ഇസ്‌ലാം സഭ യുടെ അറബിക് കോളജ് കാ ഞ്ഞിരമുക്കിലേക്ക് മാറ്റി സ്ഥാ പിക്കുന്നുണ്ട്. നേരത്തെ ഇവി ടെ പ്രവർത്തിച്ചിരുന്ന സ്കൂൾ നിർത്തലാക്കിയതോടെയാണ് കോളജ് ഇങ്ങോട്ട് മാറ്റാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പള്ളി നിർമിക്കുമ്പോഴാണ് നൂറ്റാണ്ടു കൾ പഴക്കമുള്ള തളി മഹാ ദേവി ക്ഷേത്രം തകർത്താണ് ഈ നിർമാണമെന്ന വ്യാജ പ്ര ചരണം സംഘപരിവാർ ഉയർന്നത്.

കഴിഞ്ഞ 60 വർഷമായി മഊനത്തുൽ ഇസ് ലാം സഭയുടേതാണ് ഈ രണ്ടേകാൽ ഏക്കർ ഭൂമി. ഇതിന് നികുതിയും അടയ്ക്കു ന്നുണ്ട്. ഇവിടെ ഇങ്ങനെയൊരു ക്ഷേത്രം ഉള്ളതായി നാട്ടുകാർക്ക് ആർക്കും അറിവില്ല. ആദ്യ കാലത്ത് കാടുപിടിച്ചുകിടക്കു കയായിരുന്നു ഇവിടം. പ്രദേശ ത്തുള്ളവർ പ്രാഥമിക ആവശ്യ ങ്ങൾ നിർവഹിക്കാനാണ് ഈ ഭൂമി ഉപയോഗിച്ചിരുന്നത്. പിന്നീട് സ്കൂൾ കെട്ടിടം നിർമിക്കാൻ സഭ തന്നെയാണ് മരങ്ങൾ വെട്ടിയും മണ്ണെടുത്തും ഈ പ്രദേശം വൃത്തിയാക്കിയത്. അക്കാ ലത്തു പോലും ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടതായിആരും പറഞ്ഞിട്ടില്ലെന്ന് പഴമക്കാർ പറയുന്നു. കഴിഞ്ഞ 160 വർഷമായി ഇവിടെ ക്ഷേത്ര മോ കുലദൈവങ്ങളോ ഇല്ലെ ന്നാണ് ഈ സ്ഥലത്തിന് തൊ ട്ടടുത്ത് താമസിക്കുന്ന ഹൈ ന്ദവ കുടുംബം അവകാശപ്പെ ടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസും സ്പെഷൽ ബ്രാഞ്ചും സഭയുടെ ഓഫിസിൽ അന്വേഷണം നടത്തിയിരുന്നു. മുഴുവൻ തെളിവുകളും രേഖകളും ഇവ രെ കാണിച്ചതായും സഭ ജന റൽ സെക്രട്ടറി പറയുന്നു. പ്രദേ ശത്ത് അനാവശ്യ വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.



Post a Comment

0 Comments