Flash News

6/recent/ticker-posts

പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം

Views

കണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെം​ഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേ​ഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മട്ടന്നൂരിൽ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. പൊലീസെത്തി വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. വൻ ദുരന്തമാണ് ഒഴിവായത്.


Post a Comment

0 Comments