Flash News

6/recent/ticker-posts

കുടുംബപ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ ഭാര്യാപിതാവിനെ യുവാവ് തലയ്ക്കടിച്ചുകൊന്നു

Views


കുടുംബപ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ ഭാര്യാപിതാവിനെ യുവാവ് തലയ്ക്കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബിജിനറിലാണ് ദാരുണമായ സംഭവം. മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന മരുമകനെ നേരില്‍കണ്ട് ദുസ്വഭാവം ഒഴിവാക്കാന്‍ അപേക്ഷിക്കാനെത്തിയപ്പോഴായിരുന്നു 65കാരനായ ടിക്കാമിനെ മരുമകന്‍ മോനു അടിച്ചുകൊന്നത്.

ഹാന്‍ഡ് പമ്പിന്റെ പിടികൊണ്ടാണ് മോനു ടിക്കാമിന്റെ തലയ്ക്കടിച്ചത്. തലയിലും നെഞ്ചിലും അടിയേറ്റ ടിക്കാം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമത്തിനു ശേഷം രക്ഷപ്പെട്ട മോനുവിനെ പൊലീസ് പിടികൂടി.



Post a Comment

0 Comments