Flash News

6/recent/ticker-posts

ആനി രാജയെ CPI വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയതോടെ രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന് ഉറപ്പായി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലം തെരഞ്ഞെടുത്തേക്കും

Views


ന്യൂഡല്‍ഹി: ആനി രാജയെ വയനാട്ടില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സി.പി.ഐ പ്രഖ്യാപിച്ചതോടെ സിറ്റിങ് എം.പി രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന് ഉറപ്പായി. യു.പിയിലെ അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. വയനാടിന് പകരം രാഹുല്‍ തെലങ്കാനയിലേയോ കര്‍ണാടകയിലെയോ എതെങ്കിലും മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി മാറിയേക്കുമെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് മണ്ഡലത്തിലാകും ഇക്കുറി രാഹുല്‍ മത്സരിക്കുക. ഒന്ന് ഉത്തര്‍പ്രദേശിലെ അമേഠിയിലാകും. കഴിഞ്ഞതവണ അമേഠിയില്‍ ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിനാല്‍ രണ്ടു ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. കര്‍ണാടകയിലോ തെലങ്കാനയിലോ മത്സരിച്ചാല്‍, രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സഹായകമാകുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

വയനാട്ടില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയെ രംഗത്തിറക്കിയതോടെയാണ് പ്രധാനമായും മണ്ഡലം വിടാന്‍ രാഹുല്‍ഗാന്ധിയെ പ്രേരിപ്പിച്ചത്. ഇന്ത്യ മന്നണിയില്‍പ്പെട്ട ദേശീയ തലത്തിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ വയനാട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത് ബി.ജെ.പി ഉപയോഗിക്കുമെന്നും നേതാക്കള്‍ കരുതുന്നു.

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് വിജയിച്ചത്. സിപിഐയിലെ പിപി സുനീര്‍ ആയിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.



Post a Comment

0 Comments