Flash News

6/recent/ticker-posts

ഏക സിവില്‍കോഡിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയയെ ഖത്തറിലെ KMCC പരിപാടിയില്‍ പ്രഭാഷണത്തിന് വിലക്കി

Views

ദോഹ: ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍ കോഡിനെതിരേ സംസാരിച്ചതിന്റെ പേരില്‍ എം.എസ്.എഫ് വനിതാ നേതാവ് അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് ഖത്തര്‍ കെ.എം.സി.സി സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭാഷണത്തിന് വിലക്ക്. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിഭാഗം വ്യാഴാഴ്ച നടത്തിയ ചടങ്ങില്‍ സംബന്ധിക്കുന്നതിന് ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് ഫാത്തിമ തഹ്‌ലിയക്ക് വിലക്കേര്‍പ്പെടുത്തിയത്.

അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘എംബ്രയിസ് 2024’ എന്ന പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ഫാത്തിമ തഹ്‌ലിയ. എന്നാല്‍ പരിപാടിയുടെ പ്രമോ വിഡിയോയില്‍ ഏകസിവില്‍കോഡിനെതിരേ ഫാത്തിമ തഹ്‌ലിയ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എംബസി അധികൃതര്‍ അവരെ വിലക്കുകയായിരുന്നു. ഫാത്തിമ തഹ്‌ലിയയെ പങ്കെടുപ്പിച്ചാല്‍ കെ.എം.സി.സിയുടെ ഇന്ത്യന്‍ എംബസി അഫിലിയേഷന്‍ റദ്ദാക്കുമെന്ന് എംബസി അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഫാത്തിമ തഹ്‌ലിയയെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് കെ.എം.സി.സി അറിയിക്കുകയും ചെയ്തു. പരിപാടിക്കായി തഹലിയ കഴിഞ്ഞദിവസം തന്നെ ഖത്തറിലെത്തിയിരുന്നു.


എംബസി നിര്‍ദ്ദേശപ്രകാരമാണ് പരിപാടിയില്‍നിന്ന് മാറ്റിയത് എന്ന് പുറത്തുപറയരുതെന്ന വിലക്കും തഹലിയക്ക് KMCC നല്‍കി. അരാഗോയകാരങ്ങള്‍ ചൂണ്ടിക്കാട്ടി തഹലയി പങ്കെടുക്കുന്നില്ലെന്നാണ് KMCC നേതാക്കള്‍ അവരുടെ അസാന്നിധ്യത്തെക്കുറിച്ച് പ്രവര്‍ത്തകരോട് പറഞ്ഞത്.


Post a Comment

0 Comments