Flash News

6/recent/ticker-posts

കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി MDMA-യുമായി പിടിയിൽ

Views
കണ്ണമംഗലം: തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഉത്തരമേഖല സ്ക്വാഡും സംയുക്തമായി കോട്ടക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനക്കായി എത്തിച്ച 14 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ.

തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം എടക്കാപറമ്പ് കുതിരാളി വീട്ടിൽ പട്ടർ കടവൻ ഉബൈദ് (33) നെയാണ് തിരുരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്.
കോട്ടക്കൽ ഭാഗങ്ങളിൽ സ്ഥിരമായി മാരക ലഹരിയായ എംഡി എം എ എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണർ സ്കോട് ഇൻസ്പെക്ടർ ടി ഷിജു മോൻ ലഭിച്ച രഹസ്യ വിവരത്തിന്മേൽ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന MDMA സഹിതം ടിയാനെ അറസ്റ്റ് ചെയ്യാൻ ആയത്.

ഇയാളുടെ കൂട്ടാളികൾക്കായി പരിശോധന തുടരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാളുടെ കൂട്ടാളികളെ വരും ദിവസങ്ങളിൽ പിടികൂടാൻ ആകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമേ എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത് കെ എസ്,പ്രഗേഷ് പി, പ്രവെന്റിവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ധീൻ,യൂസഫ് എക്സൈസ് ഷാഡോ അംഗങ്ങളായ അഖിൽ ദാസ്, സച്ചിൻ,വനിതാ ഓഫീസറായ സിന്ധു പട്ടേരി വീട്ടിൽ, ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും  സംഘത്തിൽ ഉണ്ടായിരുന്നു.



Post a Comment

0 Comments