Flash News

6/recent/ticker-posts

പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്‌തകം റെഡി, വിതരണം 12 മുതൽ

Views
തിരുവനന്തപുരം ; പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം 12ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലെ പുസ്തകങ്ങളാണിവ. വിതരണോദ്ഘാടനം 12ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ  2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മെയ് ആദ്യവാരം പൂർത്തിയാകും. വിതരണോദ്ഘാടനം മെയ് പത്തിനുള്ളിൽ നടക്കും. ഓണത്തിന് പുസ്തകം നൽകിയിരുന്ന കാലഘട്ടത്തിൽനിന്നാണ് എൽഡിഎഫ്‌ സർക്കാർ അധ്യയന വർഷം ആരംഭിക്കുന്നതിന് മൂന്നുമാസംമുമ്പ് പുസ്തകം എത്തിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ നടത്തുന്ന പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 11ന് പൂജപ്പുര യുപിഎസിൽ‌ നടക്കും. സ്റ്റാർസ് പദ്ധതി ആരംഭിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന വികേന്ദ്രീകൃത ആസൂത്രണ ശിൽപ്പശാല ചൊവ്വമുതൽ വെള്ളിവരെ നടക്കും. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ മാതൃഭാഷാ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായ മലയാള മധുരം 9110 സ്‌കൂളുകളിൽ നടപ്പാക്കും. ചക്കരക്കൽ വാർത്ത. ഒരു സ്‌കൂളിൽ 80 പുസ്തകവും അത് സൂക്ഷിക്കാനുള്ള റാക്കും നൽകുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ് പദ്ധതിനിർവഹണത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മന്ത്രി അറിയിച്ചു.


Post a Comment

0 Comments