Flash News

6/recent/ticker-posts

2029ല്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ്?; 'ഒരു രാജ്യം ഒരുതെരഞ്ഞെടുപ്പ്' സമിതി റിപ്പോര്‍ട്ട് ഇന്ന്

Views
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറായി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് റിപ്പോര്‍ട്ട്കൈമാറുമെന്നാണ് വിവരം.

എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്താന്‍സമിതി ശുപാര്‍ശ ചെയ്യും. 2029 ല്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയായിനടത്താന്‍സമിതിനിര്‍ദേശിക്കുന്നതായിറിപ്പോര്‍ട്ടുകളുണ്ട്. കേരളം ഉള്‍പ്പെടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിചുരുക്കാനുംസമിതി ശുപാര്‍ശ ചെയ്യും.

ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത്സാമ്പത്തിക രംഗത്തിനുംസമൂഹത്തിനും ഗുണകരമെന്ന് സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നതായി സൂചന. പണ ചെലവ് കുറയ്ക്കാന്‍കഴിയുമെന്നും സമിതി പറയുന്നു. രാം നാഥ് കോവിന്ദ് അധ്യക്ഷനായസമിതിയില്‍ കേന്ദ്രമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് തുടങ്ങി എട്ട്അംഗങ്ങളാണുള്ളത്.


Post a Comment

0 Comments