Flash News

6/recent/ticker-posts

ഏപ്രിൽ ഒന്ന് മുതൽ 800 അവശ്യ മരുന്നുകളുടെ വില കൂടിയേക്കുമെന്ന് വിലയിരുത്തൽ

Views

വിലക്കയറ്റംമൂലം വലയുന്ന സാധാരണക്കാര്‍ക്ക് ഇനി അവശ്യ മരുന്നുകള്‍ക്കും അധിക വില നൽകണം. അതായത്, 2024 ഏപ്രില്‍ ഒന്ന് മുതല്‍ അവശ്യ മരുന്നുകളുടെ വിലയില്‍ സാരമായ വര്‍ദ്ധനയുണ്ടായേക്കും. റിപ്പോര്‍ട്ട് അനുസരിച്ച്‌ മൊത്തം 800 മരുന്നുകളുടെ വിലയിലാണ് വര്‍ദ്ധന ഉണ്ടാവുക. ഈ മരുന്നുകളില്‍ വേദനസംഹാരികള്‍, ആന്‍റിബയോട്ടിക്കുകള്‍, ആന്‍റി-ഇൻഫെക്ഷൻ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.  വാര്‍ഷിക മൊത്തവില സൂചികയിലെ (WPI) മാറ്റത്തിന് ശേഷം, ദേശീയ അവശ്യമരുന്ന് പട്ടികയില്‍ (NLEM) വരുന്ന മരുന്നുകളുടെ വിലയില്‍ 0.0055% വർദ്ധനവ് സർക്കാർ അംഗീകരിക്കാൻ പോകുന്നു. നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം കഴിഞ്ഞ കുറച്ചു നാളുകളായി ഉയർന്നിരുന്നു. വ്യവസായ രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തില്‍, കഴിഞ്ഞ കുറേ വർഷങ്ങളായി, മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില 15 മുതല്‍ 130 ശതമാനം വരെ വർദ്ധിച്ചു. പാരസെറ്റമോളിന്‍റെ വില 130 ശതമാനവും എക്‌സിപിയന്‍റുകളുടെ വില 18 മുതൽ 262 ശതമാനം വരെയാണ് വര്‍ദ്ധിച്ചത്. ഇത് മരുന്ന് നിര്‍മ്മാണ ചിലവിനെ സാരമായി ബാധിച്ചിരുന്നു.  മുന്‍പ് 2022-ല്‍ മരുന്നുകളുടെ വില 10 മുതൽ 12 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. വർഷത്തിലൊരിക്കല്‍ മാത്രമാണ് മരുന്നുകളുടെ വിലയില്‍ ഇത്തരത്തില്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മരുന്നുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചേരുവകളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനയാണ്‌ ഉണ്ടായിരിയ്ക്കുന്നത് എന്നാണ് മരുന്ന് കമ്പനികളുടെ അവകാശവാദം. മരുന്ന് വിലയില്‍ വര്‍ദ്ധന ആവശ്യപ്പെട്ട് ആയിരത്തിലധികം മരുന്ന് നിർമ്മാതാക്കളുടെ നേതൃത്വത്തിലുള്ള സംഘം വിലയില്‍ മാറ്റം വരുത്താൻ സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. മരുന്ന് വിപണി ഇന്ന് കനത്ത നിര്‍മ്മാണ ചെലവാണ്‌ നേരിടുന്നത് എന്നും മരുന്നുകളുടെ വിലയില്‍ ഉണ്ടാകുന്ന നേരിയ വര്‍ദ്ധന ജനങ്ങളെ അധികം ബാധിക്കില്ല എന്നുമാണ് മരുന്ന് കമ്പനികള്‍ അവകാശപ്പെടുന്നത്.  അവശ്യ മരുന്നുകളുടെ വിലയിലാണ് വര്‍ദ്ധന ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ പട്ടികയില്‍ ആളുകള്‍ക്ക് ഏറെ ആവശ്യമായ, മിക്ക ആളുകള്‍ക്കും ഉപയോഗപ്രദമായ അത്തരം മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പാരസെറ്റമോള്‍, അസിത്രോമൈസിൻ, വിറ്റാമിനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.



Post a Comment

0 Comments