Flash News

6/recent/ticker-posts

കാട്ടാന കൊലവിളി തുടരുന്നു : ഗൂഡല്ലൂരിൽ രണ്ട് പേർ കൊല്ലപ്പെട്ടു

Views

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ രണ്ട് മരണം കൂടി. ഗൂഡല്ലൂർ ദേവർശാലയിൽ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയിൽ കർഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവർശാലയിൽ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്.


Post a Comment

0 Comments