Flash News

6/recent/ticker-posts

ബന്ധുക്കൾക്ക് വേണ്ടാത്ത ഉപ്പയുടെ മൃതദേഹത്തിന് കെ ഇ ടി തണലായി

Views
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ഇന്നലെ മരണപ്പെട്ട പിതാവിൻ്റെ ചേതനയറ്റ ശരീരം ഏറ്റു വാങ്ങാൻ ഉറ്റവരും ഉടയവരുമായ കുടുംബം പോലും മുന്നോട്ടു വന്നില്ല. എന്ത് ചെയ്യണമെന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് തിരൂരങ്ങാടി പോലീസ്  കേരള എമർജൻസി ടീം (കെ ഇ ടി) മലപ്പുറം ജില്ലാ കോഡിനേറ്റർ ഫൈസൽ താണിക്കലിനെ ഈ വിവരമറിയിക്കുന്നത്. ഉടനെത്തന്നെ മലപ്പുറം ജില്ല കെ ഇ ടി എമർജൻസി ടീം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.ആ പിതാവിന് അവർ അവസാനത്തെ കർമ്മങ്ങളോടൊപ്പം ആറടി മണ്ണൊരുക്കാൻ കൂടി സന്നദ്ധരാവുകയായിരുന്നു. കെ ഇ ടി പ്രവർത്തകർ മയ്യത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും  കുളിപ്പിച്ച്  കഫം ചെയ്ത് നിസ്കരിച്ച്  ആ പിതാവിനെ അവസാന യാത്രയാക്കി.   കോഴിക്കോട് ജില്ലയിലെ പൊതു ഖബർസ്ഥാനിൽ  ഒരുക്കിയ ആറടി മണ്ണിലേക്ക് ഇറക്കിവെച്ച് മൂട് കല്ലുകൾക്ക് മീതെ മൂന്ന് പിടി മണ്ണിട്ട് മീസാൻ കല്ല് നാട്ടി റൈഹാൻ തോപ്പിലെ സുഗന്ധ ചെടിയും കുത്തിവെച്ച് ആ പിതാവിന് അദ്ദേഹത്തിൻ്റെ മതാചാരപ്രകാരം അവസാന യാത്രയാക്കിയിരിക്കുകയാണ്.
കെ ഇ ടി മലപ്പുറം ജില്ലാ രക്ഷാധികാരി അഷ്റഫ് കൊളപ്പുറം, ജില്ലാ കോഡിനേറ്റർ ഫൈസൽ താണിക്കൽ, ജില്ലാ ട്രഷറർ അർഷദ് താനൂർ, മെഡിക്കൽ ടീം അംഗങ്ങളായ മിൻഹാജ് തണുപ്പൻ, ഷെഫീഖ് ചോലകുണ്ടൻ, ബുഷെെർ കാച്ചടി, നാസർ ചെമ്മാട്, മീഡിയവിങ്ങ് ജംഷീർ വെന്നിയൂർ, മെമ്പർമാരായ താജുദ്ദീൻ,നൗഷാദ്, അനസ്,സിറാജ് എന്നിവർ ചേർന്ന്  മയ്യത്ത് പരിപാലനത്തിൽ പങ്കെടുത്ത് ആ പിതാവിനെ അവസാന യാത്രയാക്കി. 

റിപ്പോർട്ടർ: അസ്‌ലം സിവി പടിക്കൽ


Post a Comment

0 Comments