Flash News

6/recent/ticker-posts

മിനിഊട്ടിയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരണപ്പെട്ടു.

Views

വേങ്ങര : കിളിനക്കോട് സ്വദേശി വില്ലൻ കമറുദ്ദീന്റെ മകൻ സിനാൻ ആണ് മരണപ്പെട്ടത്.  കിളിനക്കോട് സ്വദേശിയായ മുഹമ്മദ് സനീജിനാണ് ഗുരുതര പരിക്ക് സംഭവിച്ചത്.

ചേറൂർ പി പി ടി എം വൈ എച്ച് എച്ച് സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട 
 മുഹമ്മദ് സിനാൻ 

മിനി ഊട്ടിയിൽ ബൈക്കും സ്കൂൾ  ബസും കൂട്ടിയിടിച്ചാണ് അപകടം എന്നാണ് വിവരം.  രണ്ട് പേരെയും ആദ്യം കൊണ്ടോട്ടി റിലീഫ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.  പരുക്കേറ്റവരെ നാട്ടുകാരാണ് ഹോസ്പിറ്റലുകളിൽ എത്തിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.



Post a Comment

0 Comments