Flash News

6/recent/ticker-posts

സിഎഎ നടപ്പാക്കില്ലെന്ന് പറയുന്നതിന്റെ ആധികാരികതയെന്ത്..?

Views
പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act) ആണ് ഇപ്പോൾ രാജ്യമൊട്ടുക്കും സംസാര വിഷയം. എന്നാൽ പൗരത്വനിയമം പാസാക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. സ്റ്റേറ്റ് ലിസ്റ്റിലോ, കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അവകാശമുള്ള കണ്‍കറന്‍റ് ലിസ്റ്റിലോ ഉള്‍പ്പെടുന്നതല്ല പൗരത്വ നിയമം. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇത് നടപ്പാക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കാരണം പൗരത്വനിയമം യൂണിയന്‍ ലിസ്റ്റില്‍പ്പെട്ട ഒന്നാണ്. പൗരത്വം സംബന്ധിച്ച നിയമനിര്‍മ്മാണം നടത്താനുള്ള അധികാരമുള്ളത് കേന്ദ്രസര്‍ക്കാരിനാണ്. ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള അധികാരവും കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ യാതൊരു റോളുമില്ലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. രാജ്യത്തെ ഒരോ പൗരനും പാസ്പോര്‍ട്ട് നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്, അല്ലാതെ സംസ്ഥാനമല്ല. അതുകൊണ്ട് പൗരത്വം നല്‍കുന്നതിനുള്ള അവകാശം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനും രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന സര്‍ക്കാറുകൾക്കും ഉണ്ടെങ്കിലും ഈ നിയമത്തിൽ കാര്യമായ ഇടപെടൽ നടത്താനുള്ള അധികാരമില്ല. പാര്‍ട്ടി അണികളെ സന്തോഷിപ്പിക്കാനാണ് കേരളത്തില്‍ പൗരത്വനിയമം പാസാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന അഭിപ്രായവുമായി പല രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് വരുന്നുണ്ടെങ്കിലും ഇതില്‍ കാര്യമായ ഇടപെടൽ നടത്താൻ ഒരു സംസ്ഥാനത്തിനും സാധിക്കില്ല എന്നതാണ് നിയമം. വാസ്തവത്തില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ കേരളത്തിന് എന്നപോലെ ഒരു സംസ്ഥാനത്തിനും യാതൊരു റോളുമില്ല. കേന്ദ്രസര്‍ക്കാർ പുറപ്പെടുവിച്ച നിയമം കേന്ദ്രം തന്നെ തിരുത്തുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ മാത്രമേ സംസ്ഥാനങ്ങൾക്ക് സാധിക്കൂ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എതിർപ്പുമായി ഒരുപക്ഷെ കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ട് വന്നാൽ കേന്ദ്രസർക്കാർ ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നേരിയ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.



Post a Comment

0 Comments