Flash News

6/recent/ticker-posts

ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടച്ചാൽ കൂടുതൽ ഇളവ്

Views
ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടച്ചാൽ കൂടുതൽ ഇളവ്


‘ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടയ്ക്കൂ, കൂടുതൽ ഇളവുകൾ നേടൂ’ -വൈകാതെ ഇത്തരമൊരു വാഗ്ദാനവുമായി വൈദ്യുതിബോർഡ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്തകാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള സ്കീം തയ്യാറാക്കാൻ സർക്കാർ അനുവാദം നൽകി. വൈദ്യുതിമേഖലയിലെയും ബോർഡിന്റെയും പ്രശ്നങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് ബോർഡ് ഈ നിർദേശം മുന്നോട്ടുവെച്ചത്. 



Post a Comment

0 Comments