Flash News

6/recent/ticker-posts

അരീക്കാട് സ്വദേശിനിയായ ഏഴു വയസ്സുകാരി ഖത്തറിൽ കുഴഞ്ഞുവീണു മരിച്ചു

Views

ദോഹ  ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയുമായ ജന്നാ ജമീല (ഏഴ് വയസ്സ്​​) യാണ്​ ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിൽ മരിച്ചത്​. വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ്​ (പൊഡർ പേൾ സ്​കൂൾ വിദ്യാർഥി) സഹോദരാനാണ്​.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.



Post a Comment

0 Comments