Flash News

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ നല്‍കുന്നു.

Views
മലപ്പുറം ജില്ലയില്‍ സൗജന്യ കോവിഡ് പ്രതിരോധ
വാക്സിൻ നല്‍കുന്നു.

മലപ്പുറം ജില്ലയില്‍ മാർച്ച്‌ 21ന് കോവിഡ് പ്രതിരോധ വാക്സിനായ കോർബിവാക്സ് വാക്സിൻ സൗജന്യമായി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് നിരന്തരമായി പ്രതിരോധ വാക്സിനെ സംബന്ധിച്ച്‌ ആവശ്യം വന്നപ്പോഴാണ് കോവിഡ് പ്രതിരോധ വാക്സിനായി പ്രത്യേക ദിവസം നിശ്ചയിച്ചത്. വിദേശരാജ്യങ്ങളിലേക്ക് മറ്റും യാത്ര ചെയ്യുന്നതിന് ഇപ്പോഴും കോവിഡ് പ്രതിരോധ വാക്സിൻ ആവശ്യമായി വരുന്നുണ്ട്.

18 വയസ്സ് പൂർത്തിയായവർക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച്‌ രണ്ടാമത്തെ ഡോസിന് ശേഷം ആറു മാസം പൂർത്തിയായവർക്കും മുൻകരുതല്‍ ഡോസ് എടുക്കാം. മാർച്ച്‌ 21ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ 20 ഡോസ് കോർബിവാക്സ് വാക്സിനാണ് സൗജന്യമായി നല്‍കുന്നത്. ഇതില്‍ 15 ഡോസ് വാക്സിൻ ഓണ്‍ലൈൻ സ്ലോട്ട് ആയും അഞ്ച് ഡോസ് വാക്സിൻ സ്പോട്ട് രജിസ്‌ട്രേഷനായും നല്‍കും.

കോവിഷീല്‍ഡോ കോവാക്‌സിനോ ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ചവർക്കും കോർബിവാക്സ് വാക്സിൻ മുൻകരുതല്‍ ഡോസ് എടുക്കാം. ആവശ്യമുള്ളവർ www.cowin.gov.in എന്ന വെബ് പോർട്ടലില്‍ ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്ത ശേഷം അന്നേദിവസം രാവിലെ പത്തിന് ആധാർ കാർഡുമായി വന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണം.



Post a Comment

0 Comments