Flash News

6/recent/ticker-posts

ഇ.ടി ക്ക്‌ ഒരു വോട്ട് : പ്രവാസ ലോകത്തും ഇലക്ഷൻ പ്രചാരണ ചൂട്

Views

ലോക് സഭ തെരെഞ്ഞെടുപ്പ് മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീർ സാഹിബിന് വേണ്ടി പ്രവാസ ലോകത്ത് ഇലക്ഷൻ പ്രചരണ ക്യാമ്പയിന് തുടക്കമിട്ട് ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി.

ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി,അബു ഹൈൽ കെഎംസിസി ആസ്ഥാനത്ത്  വെച്ച് സംഘടിപ്പിക്കപ്പെട്ട നോമ്പ് തുറയോടനുബന്ധിച്ച് ലോക്‌സഭാ തെരെഞ്ഞെടുപ്പ് മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ.ടി മുഹമ്മദ്‌ ബഷീറിന് വേണ്ടി പ്രവാസ ലോകത്ത് നടത്തിയ "ഇ.ടി ക്കൊരു വോട്ട്" ഇലക്ഷൻ പ്രചരണ കാമ്പയിൻ മലപ്പുറം എം എൽ എ, പി ഉബൈദുള്ള  ഉൽഘാടനം ചെയ്തു. സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ ഓഡിയോ കോൺഫ്രൻസിലൂടെ പ്രചരണ പരിപാടികളിൽ  സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

ചടങ്ങിൽ യു എ ഇ  കെഎംസിസി പ്രസിഡണ്ട് പുത്തൂർ റഹ്മാൻ സാഹിബ്, വ്യവസായ പ്രമുഖൻ പി ടി എ മുനീർ, സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഫൽ എ പി, വേങ്ങര മണ്ഡലം പ്രസിഡന്റ് ആവയിൽ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അബ്ബാസ് വാഫി പനക്കൽ, ട്രഷറർ അടാട്ടിൽ കുഞ്ഞാപ്പു,  ഉനൈസ് തൊട്ടിയിൽ, ഫൈസൽ പുല്ലമ്പലവൻ, ശിഹാബ് കെ പറപ്പൂർ, മുജീബ് തറി, മുഹമ്മദ് അമീർ മുക്കൻ, മുഹമ്മദ് നിസാർ ചേങ്ങപ്ര,  ജാഫർ പാങ്ങാട്ട്, അനീസ്‌ കുറ്റാളൂർ, മുഹമ്മദ് ഷാഫി കാവുങ്ങൽ, സി കെ മൻസൂർ അലി, തുടങ്ങി ജില്ലയുടെയും മണ്ഡലത്തിന്റെയും വിവിധ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു.


Post a Comment

0 Comments