Flash News

6/recent/ticker-posts

ഉച്ച ചൂട് :വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Views
                                                                       
സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യവും പരീക്ഷാക്കാലവും കണക്കിലെടുത്ത് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വിദ്യാർഥികൾക്കായുള്ള പൊതുനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു.

*നിർദ്ദേശങ്ങൾ ഇങ്ങനെ*

🔻 രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

🔻 വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സൺ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം.

🔻 അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അഭികാമ്യം.

🔻ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിൽകൂടിയും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുപ്പിയിൽ വെള്ളം കൂടെ കരുതാവുന്നതാണ്.

🔻കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, കാപ്പി, ചായ തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.

🔻പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക

🔻വിദ്യാർഥികൾ ഉച്ചവെയിലിൽ ഗ്രൗണ്ടിൽ കളിക്കുന്നില്ല എന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം.



Post a Comment

0 Comments