Flash News

6/recent/ticker-posts

ഉപ്പിലിട്ടത് തിന്നാനായി രാത്രി വേങ്ങരയിൽ കറങ്ങണ്ട..!മുട്ടൻ പണിയുമായി വേങ്ങര ഗ്രാമ പഞ്ചായത്ത്

Views
ഉപ്പിലിട്ടത് തിന്നാനായി രാത്രി വേങ്ങരയിൽ കറങ്ങണ്ട..!
മുട്ടൻ പണിയുമായി വേങ്ങര ഗ്രാമ പഞ്ചായത്ത്



വേങ്ങര: നോമ്പ് കാലങ്ങളിൽ രാത്രി തെരുവോരങ്ങളിൽ സുലഭമാകുന്ന ഉപ്പിലിട്ടവക്കും മസാല കൂട്ട് സാധനങ്ങൾക്കും മറ്റും കടുത്ത പിടിവീഴാൻ പോകുന്നു.
വേങ്ങര ഗ്രാമ പഞ്ചായത്തിൽ രാത്രികാലങ്ങളിൽ വഴിയോരങ്ങളിൽ നടക്കുന്ന ഉപ്പിലിട്ട സാധനങ്ങളും അനധികൃത ഭക്ഷ്യ വസ്തുക്കളുടെ കച്ചവടം തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

ഈയടുത്തകാലത്തായി തുടക്കം കുറിച്ച ഇത്തരം ഉത്പന്നങ്ങൾ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും അന്തരീകാവയവങ്ങളെ തകരാറിലാക്കാൻ ശേഷിയുള്ള രാസവസ്തുക്കളുടെ ഉപയോഗം ഇത്തരം ഭക്ഷ്യ വസ്തുക്കളിൽ ആരോഗ്യ വകുപ്പ് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ
അനധികൃത കച്ചവടങ്ങൾ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധിക്കുന്നതും പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണെന്ന്
വേങ്ങര ഗ്രാമപഞ്ചായത്ത് അറിയിച്ചു.




Post a Comment

0 Comments