Flash News

6/recent/ticker-posts

ഭൂഗർഭ ജലവിനിയോഗം കൂടി; കുഴൽ കിണറുകൾക്ക് നിയന്ത്രണംവരും

Views
ഭൂഗർഭ ജലവിനിയോഗം കൂടി; കുഴൽ കിണറുകൾക്ക് നിയന്ത്രണംവരും


ഭൂഗർഭ ജലലഭ്യത കുത്തനെ ഇടിഞ്ഞതോടെ കുഴൽക്കിണറുകളുടെ കണക്കെടുക്കാൻ സംസ്ഥാന ഭൂജലവകുപ്പ് ഒരുങ്ങുന്നു. വർഷംതോറും ഭൂഗർഭ ജലവിതാനം കുറയാൻ കുഴൽക്കിണറുകൾ കാരണമാകുന്നെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ദുരുപയോഗം കണ്ടെത്താൻ ധൃതഗതിയിലുള്ള കണക്കെടുപ്പ് നടത്തുന്നത്. കേന്ദ്ര ജലമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. കുഴൽക്കിണറുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെ മുന്നോടിയാണ് കണക്കെടുപ്പ്. കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനായി കുഴല്‍ക്കിണര്‍ കുഴിക്കുന്ന എല്ലാ യന്ത്രങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

● അനധികൃത കുഴല്‍ക്കിണർ കുഴിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിയമനിർമാണം ആലോചനയിൽ

● കേരളത്തിലെ ഭൂഗര്‍ഭ ജലലഭ്യത 565 കോടി ക്യുബിക് മീറ്റർ.

● ഗാര്‍ഹികാവശ്യയോഗ്യം: 147 കോടി ക്യുബിക് മീറ്റർ

●ജലസേചന യോഗ്യം: 116 കോടി ക്യുബിക് മീറ്റർ.

● ഏറ്റവും കൂടുതൽ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് പാലക്കാട് ജില്ലയിൽ: 5841 ലക്ഷം ക്യുബിക് മീറ്റര്‍.

● ഏറ്റവും കുറവ് ഇടുക്കിയിൽ: 1887 ലക്ഷം ക്യുബിക് മീറ്റർ

● കേരളത്തിലെ പൊതുകുഴല്‍ക്കിണറുകൾ 17,206 (2016)

● ഏറ്റവും കൂടുതല്‍ കാസര്‍കോട്:3270.

● കുറവ് ആലപ്പുഴയിൽ: 67.

കേരളത്തില്‍ മഴ ശരാശരിയിൽ കുറവില്ലെങ്കിലും ഭൂഗര്‍ഭ ജലശേഖരത്തിന്റെ അളവില്‍ ഇടിവുണ്ടാകുന്നതായി ജല മന്ത്രാലയം. ഭൂഗര്‍ഭ ജലവിതാനത്തില്‍ സുരക്ഷിത യൂനിറ്റുകളായിരുന്ന കോഴിക്കോട്, ശാസ്താംകോട്ട, വര്‍ക്കല സെമി ക്രിറ്റിക്കല്‍ വിഭാഗത്തിലേക്ക് മാറി.




Post a Comment

0 Comments