Flash News

6/recent/ticker-posts

ആറ്ലക്ഷം ദിർഹംതിരിമറിനടത്തി ലുലു ജീവനക്കാരൻ മുങ്ങിയെന്ന്പരാതി

Views


അബുദാബി: ജോലി ചെയ്യുന്നസ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തികണ്ണൂർസ്വദേശിയായയുവാവ്മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂർ നാറാത്ത്  മുഹമ്മദ് നിയാസിനെതിരെയാണ് ഒന്നര കോടിയോളം രൂപ (ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.


ഈ മാസം ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക്ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യംശ്രദ്ധയിൽപ്പെട്ടതോടെയാണ്ഹൈപ്പർ മാർക്കറ്റ്അധികൃതർ അന്വേഷണമാരംഭിച്ചത്. മൊബൈലിൽബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ്ഓഫാ യിരുന്നു. തുടർന്ന് നടത്തിയപരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന്6ലക്ഷംദിർഹത്തിന്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസിൽജോലിചെയ്യുന്നത്കൊണ്ട്നിയാസിന്റെപാസ്‌പോർട്ട്കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട്നിയാസിന്സാധാരണരീതിയിൽയു.എ.ഇയിൽ നിന്ന് പുറത്ത് പോകാൻസാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.


നിയാസ് കഴിഞ്ഞ 15 വർഷമായിലുലുഗ്രൂപ്പിലാണ്ജോലിചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടംസ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളുംഅബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെതിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരംനിയാസിനെതിരെകേരളപൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.




Post a Comment

0 Comments