Flash News

6/recent/ticker-posts

കോഴിക്കോട് സ്വദേശിനിയായ വനിതാ ഡോക്ടർ വയനാട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ഫെലിസ് ആത്മഹത്യ തടയാനുള്ള അസോസിയേഷൻ കൗൺസിലർ

Views

മേപ്പാടി: വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.
ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾക്ക് ശേഷം നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.


Post a Comment

0 Comments