Flash News

6/recent/ticker-posts

മലപ്പുറം ജില്ലയെക്കുറിച്ച് പ്രചരിക്കുന്നത് പലതും തെറ്റിദ്ധാരണയാണെന്ന്; പത്‌നാഭൻ

Views

കോഴിക്കോട് : അനില്‍ ആന്റണി, പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നത് അധികാരക്കൊതി മൂലമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്‍. ബിജെപി നേതാക്കള്‍ ആദര്‍ശം വിട്ട് അധികാരത്തിന് പിന്നാലെ പോവുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു പ്രമുഖ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നേതാക്കള്‍ക്കെതിരായ അനിഷ്ടം തുറന്നു പ്രകടിപ്പിച്ചത്. 

വീണ്ടും ഭരണം കിട്ടുമെന്നതുകൊണ്ടാണ് പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയിലേക്ക് വരുന്നത്. നേരത്തെ ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നത് മാറ്റി ‘കോണ്‍ഗ്രസ് മുക്ത ബി.ജെ.പി’ എന്നതിന് വേണ്ടി പോരാടേണ്ടിവരുമോ എന്ന സംശയമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വിരുദ്ധത കൊണ്ട് ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാമെന്നല്ലാതെ നാടിന്റെ വികസനത്തിനും സൗഹാര്‍ദപരമായ ജീവിതത്തിലും ഒരു ഗുണവും ചെയ്യില്ലെന്ന് പത്മനാഭന്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിം സമുദായം ദേശീയതക്ക് നിരവധി സംഭാവനകള്‍ നല്‍കിയവരാണ്. സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഹിന്ദുത്വമാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയെക്കുറിച്ച് പ്രചരിക്കുന്നത് പലതും തെറ്റിദ്ധാരണയാണെന്ന് പത്‌നാഭന്‍ ചൂണ്ടിക്കാട്ടി. ജില്ലാ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ഞാന്‍. പക്ഷേ ഇന്ന് സ്നേഹിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കുന്ന ആളുകളുള്ളത് മലപ്പുറം ജില്ലയിലാണ്. ജില്ല രൂപീകരിക്കുമ്പോള്‍ ഭയത്തിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് തെറ്റാണെന്ന് തെളിഞ്ഞവെന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

0 Comments