Flash News

6/recent/ticker-posts

വാട്‌സ്ആപ്പ് തീം പച്ച നിറത്തിലേക്ക് മാറിയത് ചില ഉപയോക്താക്കളിൽ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു

Views

വാട്‌സ്ആപ്പ് തീം പച്ച നിറത്തിലേക്ക് മാറിയത് ചില ഉപയോക്താക്കളിൽ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ മാറ്റത്തിന് പിന്നിലെ കാരണം എന്തന്നറിയാതെ സംശയിച്ചവരും ഉണ്ട്.

വാട്‌സ്ആപ്പിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഗ്രീന്‍ വാട്‌സ്ആപ്പ് അപ്ഡേറ്റ്. നവീകരിച്ചതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ ഇന്റര്‍ഫേസ് നല്‍കുന്നതിനായാണ് വാട്‌സ്ആപ്പ് മാതൃ കമ്പനിയായ മെറ്റ ഈ മാറ്റത്തിന് തുടക്കമിട്ടത്.

തുടക്കത്തില്‍ ഐഒഎസ് ഉപയോക്താക്കളിലാണ് ഗ്രീന്‍ തീം ബാധകമാകുക. നിറം മാറ്റത്തിനൊപ്പം ആപ്പിനുള്ളിലെ ഐക്കൺ, ബട്ടൺ എന്നിവയ്ക്കും രൂപമാറ്റങ്ങള്‍ ഉണ്ടാകും.

ആന്‍ഡ്രോയിഡിൽ പച്ച വാട്‌സ്ആപ്പ് ഐക്കണ്‍ പരിചിതമാണെങ്കിലും കളര്‍ ടോണില്‍ സൂക്ഷ്മമായ മാറ്റം ഉണ്ടാകും. ഡാര്‍ക്ക് മോഡ് മെച്ചപ്പെടുത്തുന്നതും കൂടുതല്‍ വൈറ്റ് സ്‌പേസ് ഉള്‍പ്പെടുത്തി മെച്ചപ്പെട്ട വായന ക്ഷമതയ്ക്കായി ലൈറ്റ് മോഡ് ഒപ്റ്റിമൈസ് ചെയ്യുന്നത് പോലുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡിൽ പ്രഖ്യാപിച്ചിട്ടുണ്ട്.



Post a Comment

0 Comments