Flash News

6/recent/ticker-posts

ഗസ്സ വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാ സമിതി പാസാക്കി; അമേരിക്ക വിട്ടുനിന്നു

Views
ന്യൂയോർക്ക്  വോട്ടെടുപ്പിൽ നിന്ന് അമേരിക്ക വിട്ടുനിന്നതോടെ, ഗസ്സയിൽ വെടിനിർത്തൽ ആഹ്വാനം ചെയ്യുന്ന പ്ര​മേയം യു.എൻ രക്ഷാ സമിതി പാസാക്കി. കൗൺസിലിലെ 14 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തു. അമേരിക്ക വിട്ടുനിന്നു.

റമദാനിൽ വെടിനിർത്തൽ നടപ്പാക്കാനും മുഴുവൻ ബന്ദികളെയും വിട്ടയക്കാനുമാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്. നേരത്തെ നിരവധി തവണ വെടിനിർത്തൽ പ്രമേയം അംഗരാജ്യങ്ങൾ കൊണ്ടുവന്നപ്പോൾ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ച് തള്ളിയിരുന്നു. ഇസ്രായേലിന് അനുകൂലമായി അമേരിക്ക കൊണ്ടുവന്ന പ്രമേയങ്ങൾ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് രക്ഷാ സമിതിയിൽ വെടിനിർത്തൽ പ്രമേയം പാസാകുന്നത്.

10 അംഗങ്ങൾ ചേർന്ന് തയാറാക്കിയ പ്രമേയം മൊസാംബിക്കിന്റെ പ്രതിനിധിയാണ് നിർദേശിച്ചത്. അതിനിടെ, പ്രമേയം യു.എസ് വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഭീഷണിസ്വരത്തിൽ രംഗത്തുവന്നിരുന്നു. വീറ്റോ പ്രയോഗിച്ചില്ലെങ്കിൽ വാഷിങ്ടണിലേക്കുള്ള പ്രതിനിധി സംഘത്തെ റദ്ദാക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി.



Post a Comment

0 Comments