Flash News

6/recent/ticker-posts

ഉപ്പിലിട്ടവയ്ക്ക് മിന്നലേറ്റു:വേങ്ങര പഞ്ചായത്തും ആരോഗ്യവകുപ്പും മിന്നൽ പരിശോധന തുടങ്ങി

Views
ഉപ്പിലിട്ടവയ്ക്ക് മിന്നലേറ്റു:
വേങ്ങര പഞ്ചായത്തും ആരോഗ്യവകുപ്പും മിന്നൽ പരിശോധന തുടങ്ങി

വേങ്ങര:  വേങ്ങരയുടെ തെരുവോരങ്ങളിൽ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ഉപ്പിലിട്ട സാധനങ്ങളും മസാലക്കൂട്ടുകൾ നിറച്ച സാധനങ്ങളും നിരോധിച്ചതിനെ തുടർന്ന് ഇന്നലെ (19/03/2024 - ചൊവ്വ) രാത്രി വേങ്ങര പഞ്ചായത്തിലെ ജീവനക്കാരും ആരോഗ്യ വകുപ്പും കൂരിയാട് മുതൽ വേങ്ങര ഗാന്ധിദാസ് പടി വരെ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി കച്ചവടക്കാർക്ക്‌ താക്കീത് നൽകി
 .
വേങ്ങരയിൽ ഇത്തരം വസ്തുക്കൾ നിരോധിച്ചതായി മുൻ ദിവസങ്ങളിൽ പ്രഖ്യാപനം പുറപ്പെടുവിക്കുകയും പോപ്പുലർ ന്യൂസ് അത് സമൂഹത്തിലേക്കെത്തിച്ചതുമായിരുന്നു. എന്നാൽ, നിരോധനയെ കാറ്റിൽ പറത്തിയ കച്ചവടക്കാർക്ക് നെഞ്ചിൽ മിന്നലേറ്റതു പോലെയായി. 
വി. ശിവദാസൻ ഹെൽത്ത് ഇൻസ്പെക്ടർ (സി എച്ച് സി വേങ്ങര), സൽമാൻ കെ , സുജിത്ത് (സിപിഒ വേങ്ങര പോലീസ് സ്റ്റേഷൻ), രാധാകൃഷ്ണൻ പി, വിനായക് ടി സി എന്നിവർ ചേർന്നാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

നിലവിൽ ആരോഗ്യ വകുപ്പ് ഇത്തരം ഉത്പന്നങ്ങളിൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും കർശന നിയമ നടപടികൾ നിലവിൽ വരാത്തതിനാൽ പിടിക്കപ്പെട്ട കച്ചവടക്കാരുടെ മേൽ കേസുകൾ രജിസ്ട്രർ ചെയ്യപ്പെട്ടിട്ടില്ല.
എന്നാൽ, ഇന്ന് (20/03/2024 - ബുധനാഴ്ച) മുതൽ ഇത്തരം നിരോധിത ഉത്പനങ്ങൾ വിൽക്കുന്നത് കർശനമായി വിലക്കിയതായും അത്തരം ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്നവർ അതിന്റെയെല്ലാം ഗുണനിലവാരം തെളിയിക്കുന്ന രേഖകളും ഹെൽത്ത് കാർഡ്, ഉപ്പിലിട്ടവയിലെ വെള്ളത്തിന്റെ ഗുണനിലവാരം, ലൈസൻസ് എന്നിവ കാണിച്ചിരിക്കണം. നിലവിൽ ഇന്ന് മുതൽ നിരോധിത ഉത്പന്നങ്ങൾ വിൽക്കുന്നത് പൂർണ്ണമായും വിലക്കിയിരിക്കുകയാണ്. ആയതിനാൽ ഇത്തരം കച്ചവടക്കാർ മേൽ പറഞ്ഞ രേഖകകളില്ലാതെ നിരോധിത ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരികമെന്ന് ആരോഗ്യ വകുപ്പ് പോപ്പുലർ ന്യൂസിനെ അറിയിച്ചു.


Post a Comment

0 Comments