Flash News

6/recent/ticker-posts

വൈദ്യുതി ഉപയോഗം: സംസ്ഥാനത്തെ സ്ഥിതി ഗുരുതരം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

Views തിരുവനന്തപുരം : വൈദ്യുതി ഉപയോഗം തുടര്‍ച്ചയായ ദിവസങ്ങളില്‍ 100 ദശലക്ഷം യൂണിറ്റ് കടന്നതോടെ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുന്നു. ഈ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ വൈകുന്നേരം മൂന്നു മണിക്ക് ചേരുന്ന ഉന്നതതല യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. കൊടും ചൂട് രൂക്ഷമായി തുടരുന്നതോടെ 
കേരളത്തിലെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡും തകര്‍ത്താണ് കുതിക്കുന്നത്. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത്ആകെ 101.38 ദശക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമില്‍ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആവശ്യമായി വരുന്നത്. 


Post a Comment

0 Comments