Flash News

6/recent/ticker-posts

കോഴിക്കോട്ട് ഇൻസ്റ്റഗ്രാം, ടെലിഗ്രാം വഴി ലിങ്ക് നൽകി ടാസ്‌ക്; പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്;

Views
കോഴിക്കോട്ട് ഇൻസ്റ്റഗ്രാം, ടെലിഗ്രാം വഴി ലിങ്ക് നൽകി ടാസ്‌ക്; പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 29 ലക്ഷം, മുക്കം സ്വദേശിയായ പ്രതി പിടിയിൽ


കോഴിക്കോട്: സോഷ്യൽ മീഡിയ കേന്ദ്രികരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ആതിര എന്ന യുവതി നൽകിയ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം , ടെലിഗ്രാം വഴി ലിങ്ക് അയച്ചുനൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതുവഴി യുവതിക്ക് 29 ലക്ഷം രൂപ ആണ് നഷ്ടമായത്.
ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത്.
വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ്.



Post a Comment

0 Comments