Flash News

6/recent/ticker-posts

നിസ്‌കരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം; അഞ്ചുപേര്‍ അറസ്റ്റില്‍

Views അഹമ്മദാബാദ് | ഗുജറാത്തില്‍ അഹമ്മദാബാദിലെ സര്‍വകലാശാലാ ഹോസ്റ്റലില്‍ നിസ്‌കരിക്കുകയായിരുന്ന വിദേശ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച്ച വൈകിട്ടാണ് പുറത്തു നിന്നെത്തിയ സംഘം 75ഓളം വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ശ്രീലങ്കക്കാരായ രണ്ടു പേര്‍ക്കും താജിക്കിസ്ഥാനില്‍ നിന്നുള്ള ഒരാള്‍ക്കും പരുക്കേറ്റു. 

ഹോസ്റ്റലില്‍ നിസ്‌കാരം അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഏതാനും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തു.


Post a Comment

0 Comments