Flash News

6/recent/ticker-posts

അപരിചിതരുടെ വീഡിയോ കോളുകള്‍ ട്രാപ് ആകാം; മുന്നറിയിപ്പുമായി കേരള പൊലീസ്

Views
ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ട്രാപ് ആകാം.

അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ച് മാത്രം എടുത്തില്ലെങ്കില്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയേക്കാം എന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

'മറുവശത്ത് നിന്ന് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പമുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഇവ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും.

സോഷ്യല്‍മീഡിയയുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കാന്‍ അവര്‍ക്ക് കഴിയും. അതിനാല്‍ അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്' കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തട്ടിപ്പിനിരയായാല്‍ ഉടൻ വിവരം 1930 ല്‍ അറിയിക്കുക.


Post a Comment

0 Comments