Flash News

6/recent/ticker-posts

കോട്ടക്കൽ മാൻസ് ക്ലബ്ബ്, അബൂദാബിയിൽ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Views

കോട്ടക്കൽ :;കാലം മുന്നോട്ട് പോകുംന്തോറും, ബന്ധങ്ങൾ കുറഞ്ഞുവരുന്ന ഇക്കാലത്ത്, ബന്ധങ്ങളെ ചേർത്തുപിടിച്ചു കൊണ്ട്, കോട്ടക്കൽ മാൻസ് ക്ലബിൻ്റെ യുഎഇ ഘടകം സംഘടിപ്പിച്ച പതിനഞ്ചാമത് ഫാമിലി ഇഫ്ത്താർമീറ്റ് വേറിട്ടരു സംഭവമായി '
               യുഎഇ എന്ന രാജ്യത്ത്, സൂപ്പിബസാർ മുതൽ താഴെ കോട്ടക്കൽ വരെയുള്ള നൂറിലധികം പ്രവാസികൾ, പരസ്പര അയൽവാസി ബന്ധങ്ങൾ പുതുക്കി കൊണ്ട്, ചെറുപ്രായം  തൊട്ട് മുതിർന്നവർ വരെ ഉൾകൊള്ളുന്ന ഫാമിലി ഇഫ്ത്താറാണ് ഇത്തവണയും സംഘടിപ്പിച്ചത്. ഓരോ വർഷവും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പ്രോഗ്രാമിൻ്റെ കഴിഞ്ഞ വർഷത്തെ പരിപ്പാടി ദുബായിൽ വെച്ചായിരുന്നു.
          അബൂദാബി ബൈനൽ ജസ്റൈനിലെ റബദാൻ പാർക്കിൽ നടന്ന പരിപ്പാടിക്ക് സെബീൽ പരവക്കൽ, കരിമ്പനക്കൽ ബാവ, ഫൈസൽ കണ്ണാൻഞ്ചേരി, ഇല്ലിക്കോട്ടിൽ സംജീദ്, എടക്കണ്ടൻ നൗഷാദ്, ഷഹീദ് പരവക്കൽ, ഷഫീർ എ.ടി, ഒ.പി ബാവ, കാട്ടി അയ്യൂബ്, കെ.എം.ടി, അഹമ്മദ് വടക്കേതിൽ,ഹബീബ് കോയതങ്ങൾ, പനംമ്പുല്ലൻ ഷാഫി,സർജാൻ, അൻവർ പരവക്കൽ തുടങ്ങിയവർ നേതൃത്വം നൽകിയപ്പോൾ, അബൂദാബി മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ സെക്രട്ടറി കോട്ടക്കലുകാരനായ ഷാഹിദ് ബിൻ മുഹമ്മദും,അലി കോട്ടക്കലും പ്രോഗ്രാമിൻ്റെ ഭാഗമായി.


Post a Comment

0 Comments