Flash News

6/recent/ticker-posts

ഒരു മാസത്തെ ക്ഷേമപെൻഷൻ ഉടൻ വിതരണം ചെയ്യും, തുക അനുവദിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി

Views

സംസ്ഥാനത്ത് ഒരു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മാർച്ച്‌ 15 മുതല്‍ വിതരണം ചെയ്യും. ക്ഷേമപെൻഷൻ കുടിശികയിലെ ഒരു മാസത്തെ ഗഡു കൂടി അനുവദിച്ച്‌ ധനവകുപ്പ് ഉത്തരവിട്ടു.

ഇതോടെ ആറുമാസത്തെ പെൻഷൻ കുടിശികയാണ് ഇനി ബാക്കിയുള്ളത്.

ഏപ്രില്‍ മുതല്‍ പെൻഷൻ വിതരണം കൃത്യമായി നടക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. മസ്റ്ററിംഗ് നടത്തിയ മുഴുവൻ പേർക്കും പെൻഷൻ തുക ലഭിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു.

ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രില്‍ മുതല്‍ അതത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും ധനവകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

കേന്ദ്രസർക്കാർ കേരളത്തെ സാമ്ബത്തികമായി ഞെരുക്കുന്നത് തുടരുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ക്ഷേമ പെൻഷൻ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പ്രാധാന്യത്തില്‍ തന്നെ പരിഹാരം ഉണ്ടാക്കാനും അവരുടെ ആശ്വാസ പദ്ധതികള്‍ കൃത്യമായിതന്നെ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.



Post a Comment

0 Comments